കോഴിക്കോട്: അരയിടത്തുപാലത്ത് ഡ്യൂട്ടിയിലായിരുന്ന നടക്കാവ് പൊലിസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടറായ ഷിബുവിനെ ആക്രമിച്ച പ്രതി പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടില്‍ സുജിത്തി(31)നെ പൊലിസ് കസ്റ്റഡിയിലെടുത്തു.
നടക്കാവ് പൊലിസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടറും സംഘവും കഴിഞ്ഞദിവസം പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവെ അരയിടത്തുപാലത്തുള്ള വീടിന് സമീപത്ത് നിന്നും ഒരാള്‍ പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പ്രതി കയ്യില്‍ ചോരയൊലിപ്പിച്ച് റോഡില്‍ നിന്ന് ബഹളം വയ്ക്കുകയായിരുന്നു.
ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സബ്ബ് ഇന്‍സ്പെക്ടറെ കാലുകൊണ്ട് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് റോഡിലേക്ക് വീണ സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലിസുകാര്‍ പ്രതിയെ ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയി.